Wednesday, April 16, 2025 4:54 pm

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നു ; തൃശ്ശൂരില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ധിക്കുന്ന തൃശ്ശൂരില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പടരുന്നതിനാല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതിപേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറണമെന്നാണ് നിര്‍ദേശം. ജോലിക്കെത്താത്തവര്‍ സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ കഴിയണം. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത തരത്തില്‍ വകുപ്പ് മേധാവികള്‍ കാര്യങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

തിങ്കളാഴ്ച മുതല്‍ ശുചീകരണവും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍ അടച്ചിട്ട് ശുചീകരിക്കും അതേസമയം നിയന്ത്രണ മേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

ജില്ലയില്‍ 157 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ നഗരസഭയുള്‍പ്പെടെയുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന പരിശോധനയുണ്ടെങ്കിലും ആളുകള്‍ പുറത്തിറങ്ങുന്നത് തുടരുകയാണ്. പലരും അത്യാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുറത്തിറങ്ങുന്നത്. അതിനാല്‍ പോലീസിന് നടപടി സ്വീകരിക്കാനുമാവുന്നില്ല.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനമായി ഉയർത്തി ട്രംപ്

0
വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ ഉയർത്തി അമേരിക്ക. 245% തീരുവയാണ് ചൈനീസ്...

നിർമാണം കരാറായിട്ട് മാസങ്ങൾ ; റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ പണി തുടങ്ങിയിട്ടില്ല

0
റാന്നി : നിർമാണം കരാറായി മാസങ്ങൾ കഴിഞ്ഞിട്ടും ഗവ. ഐടിഐ...

കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യരെ അധിക്ഷേപിച്ച്‌ കെ മുരളീധരൻ

0
തിരുവനന്തപുരം: കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യ എസ്‌ അയ്യർ ഐഎഎസിനെ...