ഒന്നെടുത്താല്‍ ഒന്ന് ഫ്രീ ! ; ഭര്‍ത്താവ് രണ്ടാം ഡോസ് എടുത്തപ്പോള്‍ ഭാര്യയ്ക്കും സര്‍ട്ടിഫിക്കറ്റ് : സംഭവം കളമശ്ശേരിയില്‍

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ : ഭര്‍ത്താവ് രണ്ടാം ഡോസ് എടുത്തപ്പോള്‍ ഭാര്യയ്ക്കും സര്‍ട്ടിഫിക്കറ്റ് ! സംഭവം നടന്നത് കളമശ്ശേരിയില്‍. തോ​ട്ട​ക്കാ​ട്ടു​ക​ര ശാ​ന്തി ലെ​യി​നി​ല്‍ അ​ന്ത​പ്പി​ള്ളി സു​ധാ​ക​ര​ന്റെ ഭാ​ര്യ സ​ര​സ്വ​തി​ക്കാ​ണ് കോവിഡ് ര​ണ്ട്​ ഡോ​സ് സ്വീ​ക​രി​ച്ച​താ​യി ഫൈ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ​ന്ന​ത്.

സു​ധാ​ക​ര​ന്‍ മാ​ര്‍​ച്ച്‌ 24ന് ​ഒ​ന്നാം ഡോ​സ് എ​ടു​ത്തി​രു​ന്നു പി​ന്നീ​ട് ഈ ​മാ​സം 10ന് ​ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ന്‍ പ്രി​യ​ദ​ര്‍​ശി​നി ടൗ​ണ്‍​ഹാ​ളി​ല്‍ ചെ​ന്ന​പ്പോ​ള്‍ ഒ​ന്നാം ഡോ​സ് എ​ടു​ത്ത​താ​യി കമ്പ്യൂട്ടറിൽ കാ​ണു​ന്നി​ല്ലെ​ന്ന് ആരോഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ഒ​ന്നാം ഡോ​സ് എ​ടു​ത്ത​തിന്റെ രേ​ഖ കാ​ണി​ച്ചി​ട്ടും ര​ണ്ടാം ഡോ​സ് നല്‍കാ​ന്‍ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ര്‍. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​സ ജോ​ണ്‍​സ​ന്‍ ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്പോ​ട്ട് ര​ജിസ്‌ട്രേഷ​ന്‍ ന​ട​ത്തി​യാ​ണ് ര​ണ്ടാം ഡോ​സ് ല​ഭ്യ​മാ​ക്കി​യ​ത്.

ഏ​പ്രി​ല്‍ എ​ട്ടി​ന് സു​ധാ​ക​രന്റെ ഭാ​ര്യ സ​ര​സ്വ​തി ഇ​തേ സ്ഥ​ല​ത്തു​നി​ന്ന് ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചി​രു​ന്നു. കഴിഞ്ഞ ദി​വ​സം ര​ണ്ടാം ഡോ​സി​നാ​യി ഓൺലൈനിൽ ര​ജി​സ്​​ട്രേ​ഷ​നാ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​താ​യി ഫൈ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഇ​തി​നാ​ല്‍ ര​ണ്ടാം ഡോ​സി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും സാ​ധ്യ​മാ​കു​ന്നി​ല്ല. ഇ​നി ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ന്‍ പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​ര​സ്വ​തി .

എ​ന്നാ​ല്‍ ഒ​രേ മൊ​ബൈ​ല്‍ നമ്പർ ഉ​പ​യാ​ഗി​ച്ച്‌ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ പ​ല​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ പി​ഴ​വ് സംഭവി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​ത് പ​രി​ഹ​രി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റെ​യും ആശാ​വ​ര്‍​ക്ക​റെ​യും പ​രാ​തി അ​റി​യി​ച്ച്‌ ര​ണ്ടാം ഡോ​സി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സ​ര​സ്വ​തി. ക​ഴി​ഞ്ഞ ദി​വ​സം എ​ട​യാ​ര്‍ സ്വ​ദേ​ശി​ക്കും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​തെ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ ഫൈ​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...