നെടുമ്പാശേരി: രണ്ടാംഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിന്‍ കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ രാവിലെ 11.15നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
കൊച്ചിക്ക് പുറമെ കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകളും ഇതോടൊപ്പമുണ്ട്. എറണാകുളത്തിന് 12 ബോക്‌സുകളും കോഴിക്കോട്ടേക്ക് ഒന്‍പത് ബോക്‌സുകളും ഉണ്ടാകും. ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണുള്ളത്.
കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം കേരളത്തിലും തമിഴ്നാട്ടിലും കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. മുന്‍ഗണന ഗ്രൂപ്പില്‍ 25 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചതെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, കേരളത്തില്‍ നല്ല നിലയില്‍ വാക്സിന്‍ നല്‍കാന്‍ സാധിച്ചുവെന്നാണ് തന്‍റെ അറിവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചത്.