ഡിസംബറിന് മുമ്പ് 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : 2021 അവസാനിക്കുന്നതോടെ രാജ്യത്തെ 18 വയസിന് മുകളിലുള്ള മുഴുവന്‍പേര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രം. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാര്യം പറഞ്ഞത്.

രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ എടുത്ത കേസിലെ വാദം നടക്കുന്നതിനിടെയാണ് വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വാസമുണ്ടെന്ന കാര്യം കേന്ദ്രം അറിയിച്ചത്. വാക്സിന്റെ ആഭ്യന്തര ഉത്പാദനം രാജ്യത്തിലെ കൊവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.

അതേ സമയം ഈ ദേശീയ അടിയന്തിര ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്സിന്‍ നല്‍കണം. സംസ്ഥാനങ്ങള്‍ ആപത്ത് ഘട്ടത്തിലാണ്, ആഗോളതലത്തില്‍ വാക്സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് നിങ്ങള്‍ അവരോട് വ്യക്തമാക്കണം. എങ്കിലെ ഇതില്‍ ഒരു വ്യക്തതവരൂ – സുപ്രീം കോടതിയില്‍ കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറ‍ഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍എന്‍ റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങുന്നതാണ് ബെഞ്ച്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...