ചൈനീസ് സഹകരണത്തോടെ കൊവിഡ് വാക്‌സിന്‍ ഇനി യുഎഇയില്‍ നിര്‍മ്മിക്കും

For full experience, Download our mobile application:
Get it on Google Play

അബുദാബി : ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും ചൈനീസ് വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചേര്‍ന്നാണ് പുതിയ ‘ലൈഫ് സയന്‍സസ് വാക്‌സിന്‍ നിര്‍മ്മാണ പദ്ധതിയുടെ’ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ ഗ്രൂപ്പ് 42ഉം ചൈനയുടെ സിനോഫാമും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

യുഎഇയില്‍ നിര്‍മ്മിക്കുന്ന വാക്‌സിന് ‘ഹയാത്ത് വാക്‌സ്’ എന്നായിരിക്കും പേര് നല്‍കുക. നേരത്തെ യുഎഇ അധികൃതര്‍ അനുമതി നല്‍കിയ സിനോഫാം വാക്‌സിന്‍ തന്നെയായിരിക്കും പുതിയ പേരില്‍ യുഎഇയില്‍ നിര്‍മ്മിക്കുന്നത്. ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതും യുഎഇയില്‍ തന്നെയായിരുന്നു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ നടന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷെമി, സഹമന്ത്രി അഹമ്മദ് അലി അല്‍ സെയ്ഗ് എന്നിവരും പങ്കെടുത്തു.

യുഎഇയും ചൈനയും ചരിത്രപരവും വിശിഷ്ടവുമായ ബന്ധത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിച്ചുവെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് ശൈഖ് അബ്ദുല്ല വിശദീകരിച്ചത്. മാനവികതയ്ക്ക് വേണ്ടിയുള്ള തന്ത്രപരമായ പങ്കാളിത്തമെന്നും അദ്ദേഹം വാക്‌സിന്‍ നിര്‍മ്മാണത്തെ വിശേഷിപ്പിച്ചു. കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ആരംഭിച്ച ശ്രമങ്ങള്‍ തുടരുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് അനുകരണീയമായ മാതൃകയാണിതെന്നും പദ്ധതി യുഎഇക്കും ചൈനക്കും മാത്രമല്ല ലോകമെമ്പാടും പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...