മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി – തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് ഓഫീസ് പടി -പരിയാരം -കോമളം റോഡുകൾ സന്ധിക്കുന്നത് മല്ലപ്പള്ളി-തിരുവല്ല റോഡിലെ പഞ്ചായത്ത് പടിയിലാണ്. തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകൾ ഇവിടുത്തെ കൊടുംവളവിൽ നിര്‍ത്തിയാണ് ആളുകളെ കയറ്റുന്നത്. എതിർ ദിശയിൽ നിന്ന് എത്തുന്ന മറ്റ് വാഹനങ്ങൾക്കും തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഇത് സഞ്ചാര തടസം സൃഷ്ടിക്കുകയും ചെറിയ വാഹനങ്ങൾ ബസിനെ മറികടന്നാൽ അപകടം ഉണ്ടാകാനും സാദ്ധ്യത ഏറെയാണ്. റോഡിൽ വളവും കയറ്റവും കൂടിയാകുമ്പോൾ ഏത് നിമിഷവും അപകടം സംഭവിക്കാം. ടിപ്പർ ലോറികൾ ഉൾപ്പെടെ പോകുന്ന റോഡാണിത്. ഭാരവാഹനങ്ങൾ കേറ്റത്തിൽ നിര്‍ത്തേണ്ട സ്ഥിതിയായതിനാൽ ഗതാഗതക്കുരുക്കും പതിവാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം

0
പത്തനംതിട്ട : അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ വ്യാപാരികൾക്ക് കോടികളുടെ നഷ്ടം. ഓണ...

മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച്...

വെള്ളപ്പൊക്കത്തിന് പിന്നാലെ പഴവങ്ങാടിയിൽ തർക്കം : ഇട്ടിയപ്പാറയിൽ മാലിന്യം നീക്കുന്നതിനെച്ചൊല്ലി വ്യാപാരികളും പഞ്ചായത്തും തമ്മിൽ...

0
​പഴവങ്ങാടി: വെള്ളപ്പൊക്കത്തിന് പിന്നാലെ ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ അടിഞ്ഞുകൂടിയ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍

0
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച...