ന്യൂഡല്‍ഹി: ഓക്സ് ഫോഡ് സര്‍വകലാശാല വിജയകരമായി പരീക്ഷിച്ച കൊറോണവൈറസ് വാക്സിന് വന്‍ തോതില്‍ ഉത്പാദിപ്പിക്കുമ്പോള്‍ പകുതി വാക്സിന് ഇന്ത്യക്കും ബാക്കി മറ്റു രാജ്യങ്ങള്‍ക്കും നല്കുമെന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. ഓക്സ് ഫോഡ് സര്‍വകലാശാലയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദന കരാറുണ്ടാക്കിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടിയെന്ന് പൂനാവാല പറഞ്ഞു. ജനങ്ങള്‍ വിലകൊടുത്ത് വാക്സിന് വാങ്ങേണ്ടി വരില്ല. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ നവംബര്‍-ഡിസംബറോടെ ഏതാനും ലക്ഷം ഡോസ് വാക്സിന് ഉത്പാദിപ്പിക്കാന്‍ സിറം ഇന്സ്റ്റിറ്റ്യൂട്ടിനാകുമെന്നും അദ്ദേഹം പറഞ്ഞു.
പകുതി വാക്സിന് ഇന്ത്യക്കും ബാക്കി മറ്റു രാജ്യങ്ങള്‍ക്കും നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
RECENT NEWS
Advertisment