കൊവിഡ് വാക്സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കൊവിഡ് വൈറസിനെതിരായി വാക്സിന്‍ നിര്‍മ്മിച്ചാല്‍ ആദ്യം ഏത് വിഭാഗം ആളുകള്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഏത് വിഭാഗം ആളുകള്‍ക്കാണ് വാക്സിന്‍ ആദ്യം നല്‍കേണ്ടതെന്ന കാര്യം സര്‍ക്കാര്‍ തലത്തിലും പുറത്തും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജേഷ് ഭൂഷണ്‍ പറഞ്ഞു. വാക്സിനുകളുടെ ശാസ്ത്രീയ പരമായ പുത്തന്‍ ആശയങ്ങള്‍ പങ്കുവെച്ചുളള അന്താരാഷ്ട്ര സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കേണ്ടതെന്നാണ് ഏവരുടെയും അഭിപ്രായം. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ഏത് വിഭാഗം ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടതെന്ന കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ലെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ദരിദ്രര്‍,  രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്നിങ്ങനെ നിരവധി വിഭാഗം ആളുകളാണ് രാജ്യത്തുളളത്. ഇവരില്‍ ഏത് വിഭാഗം ആളുകളില്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്സിന്‍ എത്തിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ച നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ നാല് പ്രധാന വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മുന്‍ഗണന അടിസ്ഥാനത്തില്‍ ന്യായമായി ഏവര്‍ക്കും വാക്സിന്‍ എത്തിച്ച്‌ നല്‍കുക. വാക്സിന്‍ കൃത്യമായ താപനിലയില്‍ സുക്ഷിക്കുക, വാക്സിന്റെ വന്‍ ശേഖരം നടത്തുക, വാക്സിന്‍ നല്‍കുന്ന വ്യക്തികളെ പരിശീലിപ്പിക്കുക. ഈ നാല് കാര്യങ്ങളിലും രാജ്യം പ്രധാന പങ്ക് വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...