തിരുവനന്തപുരം : സംസ്ഥാനത്ത് വിതരണം ചെയ്ത കോവിഡ് വാക്സിൻ ഡോസുകൾ ഇരുപത് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിതരണം ചെയ്തത് 21,48,203 പേർക്കാണ്. ആദ്യ ഡോസ് 18,19,976 പേരും രണ്ടാമത്തെ ഡോസ് 3,28,227 പേരും സ്വീകരിച്ചു.
അയൽസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിൻ വിതരണത്തിൽ ബഹുദൂരം മുന്നിലാണ് കേരളം. സംസ്ഥാനത്ത് ജനസംഖ്യയുടെ 4.93 ശതമാനംപേർ വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽപേർ.