ആര്‍. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്‍ മന്ത്രിയും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള ആശുപത്രിയില്‍. കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെ പിന്നീട് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് കിംസ് ആശുപത്രി അധികൃതർ അറിയിച്ചു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആശുപത്രിയിലുള്ളത്. പത്തനാപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മകനും എം.എല്‍.എയുമായ ഗണേഷ് കുമാറിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ചുമതല ബാലകൃഷ്ണപിള്ളക്കായിരുന്നു. പത്തനാപുരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതും ബാലകൃഷ്ണപിള്ളയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...