കൊവിഡ് വാക്‌സിന്‍ : ആദ്യഘട്ടത്തില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ് ശനിയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ  കൊവാക്സിനുമാണ് വിതരണം ചെയ്യുക. കേരളത്തില്‍ ആദ്യദിനം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം 133 ഇടത്തായി 13,300 പേര്‍ക്ക് വാക്സിന്‍ കുത്തിവെക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകള്‍ 9 വീതം കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍.

സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്‍പതു വയസിന് മുകളിലുള്ളവര്‍, അന്‍പതില്‍ താഴെ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിങ്ങനെ 27 കോടി പേര്‍ക്കും നല്‍കും.79 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ഘട്ടത്തില്‍ വ്യക്തിഗത രജിസ്‌ട്രേഷനില്ല. വാക്‌സിനേഷന്‍ മേല്‍നോട്ടത്തിനുള്ള ആപ്പ് പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ ആധാര്‍ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...