കോവിഡ് വാക്‌സിന്‍ ഉടനെത്തും ; വിതരണത്തിന് സര്‍വ്വസജ്ജമായി സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ വിതരണം സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍ 16 മുതല്‍ തന്നെ വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും. എറണാകുളത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുണ്ടാവുക. 12 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍. തിരുവനന്തപുരത്തും കോഴിക്കോടും 11 കേന്ദ്രങ്ങളും വിതരണത്തിനായി ഒരുക്കി. ബാക്കി ജില്ലകളില്‍ 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാവുക.

ആദ്യ ദിനം 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും. ഇതുവരെ 3,54, 897 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യമേഖലയിലെ 1,87, 146 പേരും ഉള്‍പ്പെടും.

വാക്‌സിന്‍ ശേഖരത്തിനുള്ള ലാര്‍ജ് ഐ.എല്‍.ആര്‍ 20 എണ്ണവും 1800 വാക്‌സിന്‍ കാരിയറുകളും സജ്ജമാക്കി. തിരുവനന്തപുരത്തെത്തിച്ച 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. രോഗവ്യാപന തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് അംഗീകരിക്കപ്പെടുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...