നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണം : ജെഎസ്‌എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി  ജെഎസ്‌എസ് വീണ്ടും. അരൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആവശ്യപ്പെടാനും ജെഎസ്‌എസ് സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. അവഗണന സഹിച്ച്‌ എല്‍ഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് ജില്ലാ കമ്മിറ്റികളുടെ ഭൂരിപക്ഷാഭിപ്രായം. മുമ്പ് നിരവധിതവണ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും എല്‍.ഡി.എഫും പ്രധാന കക്ഷിയായ സി.പി.എമ്മും ഗൌരിയമ്മയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല.

ഗൗരിയമ്മ ജനറല്‍ സെക്രട്ടറിയായ ജെഎസ്‌എസ് നിലവില്‍ രണ്ട് തട്ടിലാണ്. രാജന്‍ ബാബു നേതൃത്വം നല്‍കുന്ന വിഭാഗവും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായ ടി കെ സുരേഷ് ബാബു നേതൃത്വം നല്‍കുന്ന വിഭാഗവുമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ഇതില്‍ ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും രാജന്‍ ബാബുവിനൊപ്പമാണ്. ഗൗരിയമ്മയുടെ തട്ടകമായിരുന്ന അരൂര്‍ ഉള്‍പ്പെടെയുള്ള സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ രാജന്‍ ബാബു വിഭാഗം അംഗങ്ങള്‍ ഉയര്‍ത്തിയ ആവശ്യം.

എന്നാല്‍ യു ഡി എഫിലേക്ക് പോകാനുള്ള രാജന്‍ ബാബു വിഭാഗത്തിന്റെ തന്ത്രമാണിതെന്നാണ് സുരേഷ് ബാബു വിഭാഗത്തിന്റെ ആരോപണം. ഗൗരിയമ്മയും പാര്‍ട്ടിയും എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഔദ്യോഗിക പക്ഷം ആരെന്നതിനെച്ചൊല്ലി ഈ തര്‍ക്കം ജെഎസ്‌എസില്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ജില്ലാ കമ്മിറ്റികളെ ഒപ്പം നിര്‍ത്തി പാര്‍ട്ടി പിടിക്കാനാണ് ഇരുപക്ഷത്തിന്റെയും നീക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...