വാക്‌സിൻ വിൽപ്പനയിൽ സംസ്ഥാനങ്ങളുമായി കരാറിലേർപ്പെടാൻ സാധിക്കില്ല : യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : വാക്‌സിൻ വിൽപ്പനയിൽ സംസ്ഥാനങ്ങളുമായി കരാറിലേർപ്പെടാൻ സാധിക്കില്ലെന്ന് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. കമ്പനി പോളിസി പ്രകാരം കേന്ദ്ര സർക്കാരുമായി മാത്രമേ കരാറിലേർപ്പെടാൻ കഴിയുകയുള്ളൂവെന്നും സംസ്ഥാനങ്ങളോട് നേരിട്ട് കരാറിലേർപ്പെടാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊറോണ വാക്‌സിൻ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര കമ്പനികളുമായി അമരീന്ദർ സിങ് സർക്കാർ ബന്ധപ്പെട്ടത്. മൊഡേണ, സ്പുട്‌നിക് വാക്‌സിൻ നിർമ്മാതാക്കളായ ഗമേലയ ഇൻസ്റ്റിറ്റ്യൂട്ട്, ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുമായി പഞ്ചാബ് സർക്കാർ ബന്ധപ്പെട്ടതായി സംസ്ഥാന കൊറോണ വാക്‌സിനേഷൻ നോഡൽ ഓഫീസർ വികാസ് ഗാർഗ് വ്യക്തമാക്കി. എന്നാൽ ഇതുവരെ മോഡേണ കമ്പനി മാത്രമേ പഞ്ചാബ് സർക്കാരിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂ. നേരിട്ട് കരാറിലേർപ്പെടാൻ സാധിക്കില്ലെന്നാണ് മൊഡേണ അറിയിച്ചിരിക്കുന്നത്.

വാക്‌സിൻ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബിൽ വാക്‌സിൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. 4.2 ലക്ഷം ഡോസ് വാക്‌സിൻ പഞ്ചാബ് ഇതിനോടകം വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ 44 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് ലഭിച്ചതെന്നും വികാസ് ഗാർഗ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...