ബ്ലാക്ക് ഫംഗസ് ; സംസ്ഥാനത്ത് 4 പേര്‍ മരിച്ചു ; രണ്ട് പേര്‍ പത്തനംതിട്ട സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരും 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്‌.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...

ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല ; ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
ബീജിങ്: ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ...

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...