കോഴിക്കോട് ഒന്നരക്കോടിയുടെ മയക്കു മരുന്നുമായി ‘എസ് കമ്പിനി’ യിലെ അഞ്ചുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : മയക്കുമരുന്നുമായി അഞ്ചംഗസംഘത്തെ കല്‍പ്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. വൈലത്തൂരില്‍ മയക്കുമരുന്ന് കൈമാറ്റത്തിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ലോക്ക് ഡൗണിനിടക്കും ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് (എംഡിഎംഎ,) ഹാഷിഷ് ഓയില്‍, കഞ്ചാവ്, തമിഴ്നാട് മദ്യം എന്നിവ പിടികൂടിയത്.

പ്രതികളായ കോഴിച്ചെന പരേടത്ത് മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കന്‍ കുഴി മുബാരിസ് (26), വാളക്കുളം കോഴിക്കല്‍ റെമീസ് സുഹസാദ് (24), കോഴിച്ചെന വലിയപറമ്പില്‍ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന കൈതക്കാട്ടില്‍ അഹമ്മദ് സാലിം (21) എന്നിവരടങ്ങുന്ന വന്‍മയക്കുമരുന്ന് വിതരണ സംഘത്തെയാണ് പിടികൂടിയത്. ബംഗളൂരുവില്‍നിന്നും വരുന്ന ചരക്കുവാഹനങ്ങളിലും മെഡിസിന്‍ കൊണ്ടുവരുന്ന വാഹനങ്ങളിലുമായാണ് പ്രതികള്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയുന്നത്.

ഇങ്ങനെയെത്തുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകള്‍ ആക്കി 500, 2,500 4,000 രൂപകളുടെ പായ്ക്കറ്റുകളാക്കിയാണ് ആവശ്യക്കാര്‍ക്ക് വിതരണം. എസ് കമ്പിനി എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് അറിയുന്ന ആളുകള്‍ക്കുമാത്രമെ കഞ്ചാവ് നല്‍കുകയുള്ളൂ. വിതരണ സമയത്ത് പോലിസിനെ നിരീക്ഷിക്കുന്നതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ക്ക് ഏജന്റുമാര്‍ ഉണ്ട്. ബംഗളൂരുവില്‍നിന്നും കൊണ്ടുവരുന്ന സിന്തറ്റിക് ഡ്രഗ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് ഏജന്റുമാര്‍ക്ക് അയച്ചുകൊടുക്കുകയും ഏജന്റ് സാധനം കളക്ട് ചെയ്തുകഴിഞ്ഞാല്‍ ഫോട്ടോ ഡിലീറ്റ് ചെയ്യുകയുമാണ് രീതി. കാഷ് ട്രാന്‍സഷന്‍ ഓണ്‍ലൈനായി മാത്രമാണ്.

ശേഷം ഏജന്റ് ചെറിയ ചെറിയ പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കും. ഇത്തരത്തില്‍ എംഡിഎംഎ ശേഖരിച്ച് വൈലത്തൂര്‍ – കരിങ്കപ്പാറ റോഡില്‍ ഇതിലെ പ്രധാന കണ്ണിയായ ഷബീബും കൂട്ടാളികളും ബ്ലാക്ക് നിസാന്‍ കാറില്‍വന്നു മറ്റൊരു ഏജന്റായ മുബാരിസിനു കൈമാറുന്ന സമയത്ത് അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍നിന്നും കാറില്‍നിന്നുമായി കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.

പ്രതികള്‍ ഉപയോഗിച്ച കാറും ബുള്ളറ്റും പിടിച്ചെടുക്കുകയും ചെയ്തു. ഇവരില്‍നിന്നും കിട്ടിയ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവും തമിഴ്നാട് മദ്യവും വില്‍പ്പന നടത്തുന്ന സംഘത്തിലെ ഒരാള്‍ പരപ്പനങ്ങാടി ഭാഗത്ത് വിതരണം ചെയ്യാന്‍ പോയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും പ്രതിയായ സൈഫുദ്ദീന്‍ എന്നയാളെ കഞ്ചാവ് വാങ്ങാണെന്ന വ്യാജേന വിളിച്ചുവരുത്തി അന്വേഷണസംഘം സാഹസികമായി പിന്തുടര്‍ന്ന് പരപ്പനങ്ങാടി പായനിങ്ങല്‍വെച്ച് പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്ന് 6 കുപ്പി തമിഴ്നാട് മദ്യവും 175 ഗ്രാം കഞ്ചാവും 1 ബോട്ടില്‍ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കഞ്ചാവ് വിതരണം ചെയ്യാന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഇയാള്‍ കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി 500 രൂപയ്ക്ക് ദിവസേന 20 പായ്ക്കറ്റുകള്‍ വില്‍ക്കാറുണ്ടെന്നും തമിഴ്നാട് മദ്യം 500 എംഎല്‍ കുപ്പി 1200 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നതെന്നും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...