കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാന്‍ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാന്‍ ശുപാര്‍ശ. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷനായുള്ള ഉപദേശക സമിതിയാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ 9 മാസത്തിന് ശേഷമാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഈ ഇടവേള ആറ് മാസമായി കുറയ്‌ക്കാനാണ് ശുപാര്‍ശ.ജൂണ്‍ 29ആം തീയതി ചേരുന്ന വിദഗ്‌ധ സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് കോവിഡ് കരുതല്‍ ഡോസ് മൂന്ന് മാസത്തെ ഇടവേളയില്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.നിലവില്‍ രാജ്യത്ത് 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള ഇടവേള കുറയ്‌ക്കാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്‌തത്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...