കേന്ദ്രം നല്‍കുന്ന വാക്സിന്റെ ഗുണനിലവാരം സര്‍ക്കാര്‍ പരിശോധികണം : വിക്ടര്‍ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നല്‍കുന്ന കോവിഡ് വാക്സിന്റെ  ഗുണനിലവാരം സര്‍ക്കാര്‍ അടിയന്തിരമായി  പരിശോധിക്കണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ വിക്ടര്‍ ടി തോമസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കേരളത്തില്‍ കോവിഡ് വരുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ കേന്ദ്ര സംഘത്തിന്റെ  റിപ്പോര്‍ട്ട് പ്രകാരം വാക്സിന്‍ എടുത്ത 5000അധികം പേര്‍ക്ക് രോഗം വന്നതായും വാക്സിന്‍ എടുത്ത്  രണ്ടാഴ്ച കഴിഞ്ഞ 250ലധികം ആളുകള്‍ക്ക് രോഗം ബാധിച്ചതായും പറയുന്നു. ഇത് കേരളത്തിലെ ജനങ്ങളുടെ ഇടയില്‍ ഭീതിയും സംശയവും ജനിപ്പിച്ചിരിക്കുകയാണ്.

കേരളം പോലെയുള്ള സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നല്‍കുന്നതിലെ ചെറിയ പിഴവ് വലിയ അപകടത്തിലേക്ക് തള്ളിവിടും, അതേപോലെ മൂന്നാം തരംഗത്തിലേക്കും അത് വഴിവെക്കും. ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഉന്നത ഉദ്യോഗസ്ഥരെയും വിദഗ്ധ സംഘത്തെയും ഉള്‍പ്പെടുത്തിക്കൊണ്ട് അന്വേഷണം നടത്തുവാന്‍ തയ്യാറാകണം.

കേന്ദ്രം നല്‍കുന്ന വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം കേരളത്തില്‍  ഉണ്ടാകണമെന്നും അടിയന്തിരമായി ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. വാക്സിന്‍ കമ്പനികളോട് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെടുവാന്‍ തയ്യാറാകണം. വാക്സിന്റെ  ഗുണനിലവാരം പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും  കത്തയച്ചതായും കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും ജില്ലാ യുഡിഎഫ് ചെയര്‍മാനുമായ വിക്ടര്‍ ടി തോമസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...