ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇന്നു മുതല്‍ നല്‍കിത്തുടങ്ങും. ആദ്യ ഘട്ടത്തില്‍ ജനുവരി 16ന് വാക്സിന്‍ കുത്തിവെയ്പ്പ് എടുത്തവര്‍ക്കാണ് ഇന്ന് രണ്ടാം ഡോസ് നല്‍കുക. ആദ്യ ഡോസ് കുത്തിവെച്ച് 28 ദിവസത്തിന് ശേഷമാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കേണ്ടത്. ആരോഗ്യപ്രവര്‍ത്തകരും മുന്‍നിര പോരാളികളും ഉള്‍പ്പെടെ 77 ലക്ഷത്തിലധികം പേര്‍ ഇന്നലെ വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ, നീതി അയോഗിന്റെ വി കെ പോള്‍ എന്നിവരടക്കം ആദ്യ ദിനം വാക്‌സിന്‍ എടുത്തത്. ഇന്ന് ഇവര്‍ രണ്ടാം ഡോസ് കുത്തിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയോടെ രാജ്യത്ത് 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിടുന്നത്.
കോവിഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് ഇന്നു മുതല്‍
RECENT NEWS
Advertisment