ക്ഷേത്രാചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഇടത് സര്‍ക്കാരിന്‍റെ പദ്ധതി ഉപേക്ഷിക്കണം ; അഖില കേരള തന്ത്രിമണ്ഡലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേത്രാചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഇടത് സര്‍ക്കാരിന്റെ പദ്ധതി ഉപേക്ഷിക്കണംമെന്ന് അഖില കേരള തന്ത്രിമണ്ഡലം ആവശ്യപ്പെട്ടു.
ക്ഷേത്രാചാരങ്ങളായി ദേവസ്വം മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വഴിപാടുകള്‍ , ഉത്സവം എന്നിവ ദുര്‍വ്യയങ്ങളാണെന്ന് കാണിച്ച് GO (MS )No.57/2021RD നമ്പറായി 12/02/2021ല്‍ സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള ഉത്തരവ് തിരുത്തുകയോ അടിയന്തിരമായി പിന്‍വലിക്കുകയോ ചെയ്യണം 

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണ ഉത്തരവിലെ പൊതുനിബന്ധനയിലുള്‍പ്പെടുത്തി നല്‍കിയിട്ടുള്ള ഈ ഉത്തരവിലൂടെ ക്ഷേത്രാചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്രങ്ങളെ സംബന്ധിച്ച് പരമപ്രധാനമായ വഴിപാടുകള്‍ , ഉത്സവങ്ങള്‍ എന്നിവ ഒഴിവാക്കാനാകാത്ത ആചാരവും തന്ത്രിദക്ഷിണ ക്രിയാംഗവുമാണ് .

ക്ഷേത്രാചാരങ്ങള്‍ ദുര്‍വ്യയങ്ങളാണെന്ന ഉത്തരവ് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ഭക്തജനങ്ങളുടെ സഹകരണത്തോടുകൂടി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനും അതിന് വേണ്ടി ഹൈന്ദവ സംഘടനകളുടെ യോഗം വിളിച്ചുകൂട്ടുന്നതിനും തന്ത്രി മണ്ഡലം സംസ്ഥാന കര്‍മ്മസമിതി തീരുമാനിച്ചു. പ്രസിഡന്റ് വി.ആര്‍.നമ്പൂതിരി, വൈസ് പ്രസിഡന്റ് വാഴയില്‍മഠം വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി എസ് .രാധാകൃഷ്ണന്‍ പോറ്റി , ജോയിന്റ് സെക്രട്ടറി കുടല്‍മന വിഷ്ണു നമ്പൂതിരി, ട്രഷറര്‍ എസ് .ഗണപതി പോറ്റി എന്നിവര്‍  യോഗത്തില്‍ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...