കൊവിഡ് വാക്സീൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് കൊവിഡ് വാക്സിൻ വിതരണത്തിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശിയാണ്  ഹർജി നല്‍കിയത്. കേസ് തീർപ്പാക്കുംവരെ പൊതുവിപണിയിലെ വാക്സീൻ വിൽപ്പന നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വാക്സീൻ വിതരണത്തിൽ സുതാര്യത ആവശ്യമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

വാക്സീൻ സ്റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഉൾപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡിലെ കണക്കനുസരിച്ച് കേരളത്തിൽ ഇത് വരെ 62,27,358 പേർക്കാണ് കൊവിഡ് വാക്സീൻ ആദ്യ ഡോസ് നൽകിയത്. 19,27,845 പേർക്ക് രണ്ടാം ഡോസും നൽകി. ഇത് വരെ 81,55,203 ഡോസ് വാക്സിനേഷനാണ് കേരളത്തിൽ നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...