ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അത്ഭുത മരുന്നിന്റെ ആദ്യ പരീക്ഷണം വിജയത്തില്‍. കൊറോണ വൈറസിനെതിരെ ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരില്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. നിലവില്‍ ഓക്‌സ്ഫഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണെന്നാണ് മെഡിക്കല്‍ ജേര്‍ണല്‍ ദി ലാന്‍സെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രതികരിച്ചത്.