Saturday, April 26, 2025 1:28 pm

ഓക്സ്ഫോഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം നിര്‍ണായകം ; ഇന്ത്യയില്‍ അഞ്ചിടത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഓക്സ്ഫോഡ് -അസ്ട്രാസെനക കോവിഡ് വാക്‌സിന്റെ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്തു നടത്തുമെന്ന് ബയോടെക്‌നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ്. വാക്‌സിന്‍ ജനങ്ങളിലേക്കെത്തും മുന്‍പ് വിവിധയിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുകൊണ്ടാണ് ഇത് അനിവാര്യമാകുന്നതെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ തയ്യാറായാല്‍ അതു നിര്‍മിക്കാനായി ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണു തിരഞ്ഞെടുത്തിരിക്കുന്നത്.

വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനപടിയായ മൂന്നാംഘട്ട പരീക്ഷണത്തിനായി ഡിബിടി അഞ്ച് സൈറ്റുകള്‍ തയാറാക്കിയതായി രേണു സ്വരൂപ് പറഞ്ഞു. എല്ലാ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് ഡിബിടി പ്രവര്‍ത്തിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട പരീക്ഷണം ഏറെ നിര്‍ണായകമാണ്. പരീക്ഷണം വിജയകരമായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുക എന്നത് ഏറെ അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും മനുഷ്യശരീരത്തില്‍ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ സഹായകരമാണെന്നും ജൂലൈ 20-നാണ് ഗവേഷകര്‍ പ്രഖ്യാപിച്ചത്.

ഓക്സ്ഫോഡ് വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടിഷ്–സ്വീഡിഷ് ഔഷധക്കമ്പനിയായ അസ്ട്രസെനക്കയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഓക്സ്ഫോഡ് കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ (ഡിസിജിഐ) അനുമതി തേടിയിരുന്നു. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ 2 ഘട്ടങ്ങള്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലെ പരീക്ഷണമാണ് മൂന്നാംഘട്ടത്തില്‍ നടക്കുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയും പ്രതിരോധശേഷി നിലനില്‍ക്കുന്ന കാലയളവും നിര്‍ണയിച്ച് വ്യാപകമായി ഉപയോഗിക്കാനാകുമോ എന്നു തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്.

ആദ്യഘട്ടത്തില്‍ വളരെ കുറച്ച് ആളുകള്‍ക്കു വാക്‌സിന്‍ നല്‍കിയ ശേഷം, അതു സുരക്ഷിതമാണോ എന്ന പരിശോധനയാണു നടന്നത്. രണ്ടാം ഘട്ടത്തില്‍ കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ വിവിധ ഗ്രൂപ്പുകളാക്കി ആയിരത്തിലധികം ആളുകള്‍ക്കു വാക്‌സിന്‍ നല്‍കി. ഇവരില്‍ അത് ഏതൊക്കെ തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു നിര്‍ണയിക്കുകയും ചെയ്തു. ആദ്യ 2 ഘട്ടങ്ങള്‍ വിജയകരമായെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1077 പേര്‍ക്കാണ് സാധ്യതാ വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടു. ഗുരുതര പാര്‍ശ്വഫലങ്ങളുമില്ല.

പ്രായമായവർ, മറ്റു രോഗമുള്ളവർ, രോഗികളുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവർ തുടങ്ങിയവരിൽ വാക്സിൻ വൈറസിനെ പ്രതിരോധിക്കുമോ എന്നറിയാനുള്ള മൂന്നാംഘട്ട പരീക്ഷണത്തിലേക്കാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കടക്കുന്നത്. അന്തിമ അനുമതിക്ക് മുമ്പുതന്നെ വാക്സിൻ നിർമ്മിക്കാൻ തുടങ്ങുമെന്ന് സ്ഥാപനം നേരത്തേ പറഞ്ഞിരുന്നു. വാക്‌സിന്‍ ലഭ്യമായാല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും ആദ്യം നല്‍കുക. വാക്‌സിന്‍ ഗവേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇതേനിലപാട് നേരത്തേയെടുത്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നോർക്കയുടെ വ്യാജ സീൽ നിർമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം : നോർക്കയുടെ വ്യാജ സീൽ നിർമിച്ച് അറസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്...

തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍ അനുവദിച്ചു

0
തിരുവനന്തപുരം: അവധിക്കാല തിരക്കിൽ യാത്രക്കാർക്ക് നേരിയ ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു റൂട്ടില്‍...

ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നാവികസേന

0
ന്യൂഡല്‍ഹി‌ : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏത് ദൗത്യത്തിനും സുസജ്ജമെന്ന് വ്യക്തമാക്കി...

അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി

0
തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം...