രാജ്യത്ത് 47,704 പുതിയ കൊവിഡ് കേസുകളും 654 മരണവും

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47,704 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 654 പേര്‍ കൂടി മരിച്ചു. ആകെ രോഗികളുടെ എണ്ണം 14,83,157 ആയി. 33,425 പേര്‍ മരണമടഞ്ഞു. 9,52,744 പേര്‍ രോഗമുക്തരായി. 4,96,988 പേര്‍ ചികിത്സയിലാണ്. എട്ട് സംസ്ഥാനങ്ങളിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. 2.28 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.

രാജ്യത്ത് ഇന്നലെ 5,28,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജൂലായ് 26 ന് 5,15,000 ടെസ്റ്റുകളാണ് നടത്തിയത്. പ്രതിദിനം പത്ത് ലക്ഷം ടെസ്റ്റുകള്‍ നടത്തുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ലോകത്ത് ഇതുവരെ 16,646,987 ആളുകളിലേക്ക് കൊവിഡ് രോഗമെത്തി. 656,608 പേര്‍ മരണമടഞ്ഞു. 10,232,055 പേര്‍ രോഗമുക്തരായി. 5,758,324 ആളുകള്‍ ചികിത്സയിലുമുണ്ട്.
രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും അമേരിക്കയും ബ്രസീലുമാണ് മുന്നില്‍.

അമേരിക്കയില്‍ ഇതുവരെ 4,433,410 പേര്‍ രോഗികളായി. 150,444 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 2,446,397 ആളുകളിലേക്ക് രോഗബാധയെത്തി. 87,737 പേര്‍ മരണമടഞ്ഞു.
രോഗബാധിതരുടെ പട്ടികയില്‍ നാലാമതുള്ള റഷ്യയില്‍ 818,120 പേരാണ് രോഗികളായത്. 13,354 പേര്‍ മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 452,529 രോഗികളുണ്ട്. ആകെ 7,067 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 395,489 പേര്‍ രോഗികളായപ്പോള്‍ 44,022 പേര്‍ മരണമടഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...