കോവിഡ് : ചൈനയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ്‌ : ലോകത്തെ കീഴടക്കി പടര്‍ന്നു പിടിക്കുന്ന കോവിഡ് മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കോവിഡ് 19 നെക്കുറിച്ച്‌ ആദ്യമായി പഠനം നടത്തിയവരില്‍ ഒരാളായ ക്വോക്ക് യുങ് യുവെന്‍ എന്ന ഡോക്ടറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹോങ്കോങ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മൈക്രോബയോളജിസ്റ്റും ഫിസിഷ്യനുമാണ്.

കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ തങ്ങള്‍ വുഹാനില്‍ ചെന്നിരുന്നതായും എന്നാല്‍ ഒരു തരത്തിലുള്ള തെളിവുകള്‍ അവിടെ അവശേഷിച്ചിരുന്നില്ലെന്നുമാണ് ക്വോക്ക് യുങ് വെളിപ്പെടുത്തിയത്.

ഭൗതികമായ തെളിവുകളെല്ലാം പ്രാദേശിക ഭരണകൂടം നശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ പഠനം നടത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

‘ഞങ്ങള്‍ വുഹാനിലെ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ അവിടെ പ്രത്യേകിച്ച്‌ ഒന്നും കാണാനുണ്ടായിരുന്നില്ല. മാര്‍ക്കറ്റ് നന്നായി വൃത്തിയാക്കിയ നിലയിലായിരുന്നു. വൈറസ് വ്യാപനത്തിന് കാരണമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല’ അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...