കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ എച്ച്‌ഐവി ; ഓസ്‌ട്രേലിയ പരീക്ഷണം നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

മെല്‍ബണ്‍: കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ തെറ്റായ എച്ച്‌ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയ പരീക്ഷണം നിര്‍ത്തിവെച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്‍റെ പരീക്ഷണമാണ് നിര്‍ത്തിയത്.

വാക്‌സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു.

എന്നാല്‍ വാക്‌സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി പരിശോധനയെ ബാധിക്കുന്നുണ്ട്. ചിലര്‍ തെറ്റായ ഫലം നല്‍കുന്നു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്‌ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ വാകിസന്‍ പരീക്ഷണം നിര്‍ത്തി വെയ്ക്കുകയാണ്‌. വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങില്‍ കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖല അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത് എന്നതിനു തെളിവാണ് പരീക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അഭിപ്രായപ്പെട്ടു. വേഗത്തില്‍, എന്നാല്‍ കരുതലോടെയാണ് ഗവേഷണം നടക്കുന്നത്. പരീക്ഷണം ഉപേക്ഷിച്ചതില്‍ അതിശയിക്കാനില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വാക്‌സിന്‍ തന്നെ പരിഷ്‌കരിച്ച്‌ പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലാ അധികൃതരും വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....