കോവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചതായി യു.എസ് കമ്പനി

For full experience, Download our mobile application:
Get it on Google Play

കാന്‍ബെറ : കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിച്ചതായി യുഎസ് ബയോടെക്‌നോളജി കമ്പനി നോവവാക്‌സ് അറിയിച്ചു. ഓസ്‌ട്രേലിയയിലാണ് പരീക്ഷണം നടക്കുന്നത്. ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചതായി കമ്പനിയുടെ ഗവേഷണ മേധാവി ഡോ.ഗ്രിഗറി ഗ്ലെന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ മെല്‍ബണ്‍, ബ്രിസ്ബണ്‍ നഗരങ്ങളിലെ 131 വൊളണ്ടിയര്‍മാരിലാണ് പരീക്ഷണം.

‘ഞങ്ങള്‍ സമാന്തരമായി ഡോസുകള്‍ നിര്‍മിക്കുന്നുണ്ട്. വാക്‌സിന്‍ കോവിഡിനെതിരെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ക്ക് കാണിക്കാന്‍ സാധിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ അത് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും  ഗ്ലെന്‍ പറയുന്നു. ചൈന, യുഎസ്,  യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം ഒരു ഡസനോളം പരീക്ഷണ വാക്‌സിനുകള്‍ അതിന്റെ പരിശോധനയുടെ പ്രാരംഭ ഘട്ടത്തിലാണ്. കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള സ്‌പൈക്ക് പ്രോട്ടീനെ തിരിച്ചറിയാന്‍ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് ഇവരില്‍ ഭൂരിഭാഗവും ചെയ്യുന്നത്. അതുവഴി അണുബാധയുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുന്നു.

നോവാവാക്‌സിന്റേത് പുനഃസംയോജന വാക്‌സിനാണ്. ജനിതക എന്‍ജിനീയറിങ്ങ് ഉപയോഗിച്ച് കൊറോണ വൈറസ് സ്‌പൈക് പ്രോട്ടീനിന്റെ പകര്‍പ്പുകള്‍ ലാബോറട്ടറിയില്‍ ഷഡ്പദങ്ങളുടെ കോശങ്ങളില്‍ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ശാസ്ത്രജ്ഞന്മാര്‍ ഈ പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്തതിന് ശേഷം ശുദ്ധീകരിച്ച് വൈറസ് വലിപ്പത്തിലുളള നാനോകണങ്ങളിലേക്ക് മാറ്റുന്നു.നോവാക്‌സ് നിര്‍മിച്ച നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിന്‍ അവസാനഘട്ട പരിശോധനയില്‍ വിജയിച്ചത് അടുത്തിടെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...