കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ഡബ്ല്യൂ.എച്ച്‌.ഒ

For full experience, Download our mobile application:
Get it on Google Play

ജനീവ: കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രംഗത്ത് എത്തിയിരിക്കുന്നു. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

കൊവിഡ് മഹാമാരി ലോകത്തിന് ആകെ പ്രവചിക്കാനാവാത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അത് അവസാനിപ്പിക്കാന്‍ നാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം- ടെഡ്രോസ് പറഞ്ഞു. മോഡിയുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും ബന്ധം ശക്തമാക്കുന്നതിലും പരമ്ബരാഗത മരുന്നുകളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിലും അവയുടെ ഗവേഷണവും പരിശീലനവും സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും ടെഡ്രോസ് പറയുകയുണ്ടായി.

കൊറോണ വൈറസ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഡബ്ല്യൂ.എച്ച്‌.ഒയുടെ സുപ്രധാന പങ്കിനെ മോഡി പ്രശംസിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി. മറ്റ് രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്ന് നിര്‍ദേശിച്ച മോഡി, വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തില്‍ സംഘടനയുടെ പിന്തുണയെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി.

ആയുര്‍വേദ ദിനമായ നവംബര്‍ 13 രാജ്യത്ത് ‘കൊവിഡ് 19 പ്രതിരോധത്തിന് ആയുര്‍വേദ’ എന്ന രീതിയിലാണ് ആഘോഷിക്കുകയെന്ന് മോഡി ഡോ.ടെഡ്രോസിനെ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...