കൊവിഡിനെതിരെ വാക്‌സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വാക്സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം. 2021 ന് മുന്‍പ് കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവില്ലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയം അറിയിച്ചു.

പൂനെയിലെ ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സി.എസ്.ഐ.ആര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി തുടങ്ങി ആറ് സ്ഥാപനങ്ങളാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആകെയുള്ള 140 വാക്‌സിനുകളില്‍ കൊവാക്‌സിന്‍, സൈകോവ്ഡി എന്നീ ഇന്ത്യന്‍ വാക്‌സിനുകള്‍ക്കൊപ്പം 11 വാക്‌സിനുകള്‍ മനുഷ്യശരീരത്തില്‍ പരീക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയിലൊന്നും തന്നെ 2021 ന് മുന്‍പ് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന്  മന്ത്രാലയം അറിയിച്ചു.

നേരത്തെ ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്ന ഐ.സി.എം.ആര്‍ പ്രഖ്യാപനം വിവാദമായിരുന്നു. ഇതിന് പിന്നാലെ ആഗോള മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരീക്ഷണം പുരോഗമിക്കുന്നതെന്ന് ഐ.സി.എം.ആര്‍ വിശദീകരണം നല്‍കിയിരുന്നു.

മനുഷ്യരിലും മൃഗങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. നേരത്തെ തീയതി പ്രഖ്യാപിച്ചതുകൊണ്ട് വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളെ തഴയില്ലെന്നും ഐ.സി.എം.ആര്‍. അവകാശപ്പെട്ടു. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ്  ‘കോവാക്‌സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....