മരണം ദിനംപ്രതി 1500, ബ്രിട്ടനെ വരിഞ്ഞു മുറുക്കി പുതിയ കോവിഡ്

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍ : പുതിയ കോവിഡ് വൈറസിനു മുന്നില്‍ പകച്ച് ബ്രിട്ടന്‍. ഓരോ ദിവസം കൂടിവരുന്ന മരണസംഖ്യ യുകെയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം 1564 പേരാണ് ബ്രിട്ടനില്‍ മരണമടഞ്ഞത്. ഒരൊറ്റ ദിവസം മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 1564 ആയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ലോക്ക് ഡൗണ്‍ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നത് യുകെയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഒന്നാം കോവിഡ് വ്യാപനം ആഞ്ഞടിച്ച ലിവര്‍പൂള്‍ അടക്കമുള്ള ഇടങ്ങള്‍ വീണ്ടും കൊവിഡിന്റെ കേന്ദ്രമായി മാറി. രാജ്യം ഒന്നാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ബ്രസീലിയന്‍ വൈറസിനെ നിയന്ത്രിക്കാന്‍ രാജ്യത്തിനു കഴിയുന്നില്ല എന്നത് ആപത്കരമായ വിഷയമാണ്.

കൊവിഡിനു ജനിതകമാറ്റം സഭവിച്ചതോടെ അതനുസരിച്ചുള്ള നിയന്ത്രണ നടപടികളും പ്രതിരോധവും തല പുകഞ്ഞാലോചിക്കുകയാണ് ശാസ്ത്ര സംഘം. തീവ്രത കൂടും വിധം രോഗികളെ ആക്രമിക്കാനും ഈ വൈറസിന് കഴിയുന്നു എന്നതും അത്യാഹിത വിഭാഗത്തില്‍ പെരുകുന്ന രോഗികളും ഉയരുന്ന മരണ നിരക്കും നല്‍കുന്ന സൂചന വളരെ അപകടം പിടിച്ചതാണെന്ന് ലോകം തിരിച്ചറിയുന്നുണ്ടോ? സ്വഭാവ മാറ്റം വന്ന വൈറസിന് മനുഷ്യ ശരീരത്തെ ആക്രമിക്കാനാകും എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിടിതരാതെ മാറിക്കൊണ്ടിരിക്കുന്ന വൈറസിനു പിന്നാലെ ലോകം പായേണ്ടി വരുമെന്ന ഭാവി കാഴ്ചയാണോ ഇതെന്ന ആകുലതയും ശാസ്ത്രലോകത്തിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...