ഇന്ത്യന്‍ കോവിഡ് വകഭേദത്തിന് അതിതീവ്രമായ വ്യാപന ശേഷി : ഡോ. സൗമ്യ സ്വാമിനാഥന്‍

For full experience, Download our mobile application:
Get it on Google Play

ജനീവ : ഇന്ത്യന്‍ കോവിഡ് വകഭേദത്തിന് അതിതീവ്രമായ വ്യാപന ശേഷിയെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രവിഭാഗം മേധാവി ഡോ. സൗമ്യ സ്വാമിനാഥന്‍. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദമാണ് രാജ്യത്ത് രൂക്ഷമായ തുടരുന്ന ദുരന്തത്തിന് കാരണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

വ്യത്യസ്തവും പ്രവചനാതീതവുമായ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദമാണ് ബി.1.617. യഥാര്‍ത്ഥ വെെറസിനേക്കാള്‍ അപകടകരമാണിത്. പ്രതിരോധ കുത്തിവെയ്പ്പിലൂടെയും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റിബോഡികളെ അതിജീവിക്കാനും ഈ വകഭേദത്തിന് കഴിയുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ നിയന്ത്രണാതീതമായി രോഗവ്യാപനം ഉണ്ടാകാന്‍ കാരണം വൈറസിന്റെ വകഭേദം മാത്രമല്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ച്ചയായി കുറഞ്ഞ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിസന്ധിഘട്ടം അവസാനിച്ചതായി ജനങ്ങള്‍ക്ക് തോന്നി.

മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ജനങ്ങള്‍ പാലിക്കാതെയായി. ആള്‍ക്കൂട്ട ഉത്സവങ്ങള്‍ പോലും നടത്തുന്ന സാഹചര്യമുണ്ടായി. ഇതൊക്കെയും വൈറസ് അതിതീവ്രമായി വ്യാപിക്കുന്നതിന് കാരണമായതായും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...