കോവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.

വകഭേദത്തിന്റെ വര്‍ധിച്ച രോഗവ്യാപനത്തെക്കുറിച്ച്‌ ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617-നെ തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് പറഞ്ഞു.

ഡബ്ല്യുഎച്ച്‌ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617-ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. അമേരിക്കയും ബ്രിട്ടനും ബി.1.617 ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ് ഓഫ് കണ്‍സേണ്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...