തിരുവനന്തപുരം : ഇരുപത്തിനാലു മണിക്കൂറും ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആംബുലന്‍സുകള്‍ തയ്യാറാക്കി സേവാഭാരതി. ഇടുക്കി മലപ്പുറം ജില്ലകളിലേക്ക് നാല് ആംബുലന്‍സുകളാണ് സേവനമാരംഭിക്കുക. ജനുവരി 23നു തൃശൂരിലെ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ ആംബുലന്‍സുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കൊറോണ വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന വേളയിലാണ് സേവാഭാരതി കൂടുതല്‍ ആംബുലന്‍സുകള്‍ സേവനത്തിന് എത്തിക്കുന്നത്.
ആംബുലന്‍സുകളുടെ ലഭ്യത കുറവുള്ള ഇടുക്കി ജില്ലയിലെ സാധാരണക്കാരായ രോഗബാധിതരെയും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലെത്തി ക്കാനും ഇത് സഹായകമാകും. സംസ്ഥാനത്തെ 14 ജില്ലകളിലും സേവാഭാരതി ആംബുലന്‍സുകളുടെ സേവനം ലഭ്യമാണ്. ആകെ 106 ആംബുലന്‍സുകളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചിതാഗ്‌നി പദ്ധതിയിലൂടെ സേവാഭാരതി 28 മൃതദേഹ സംസ്‌കരണ യൂണിറ്റുകള്‍ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുന്നുണ്ട്.