Saturday, April 12, 2025 2:18 pm

ലോകത്ത് കോവിഡ് ബാധിതര്‍ 86 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു ; മരണം 4.5ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് ​: ലോകത്ത്​ കോവിഡ്​ മരണം  456,284 ആയി​.  85,78,010 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​​. 45,30,260 പേർ രോഗമുക്തി നേടി. യു.എസിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 22,63,651 പേർക്കാണ്​ ഇതുവരെ ഇവിടെ കോവിഡ്​ ബാധിച്ചത്​. 1,20,688 പേർ ​അമേരിക്കയിൽ മരിച്ചു.

അമേരിക്കക്ക്​ പുറമെ ബ്രസീലിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം പത്തുലക്ഷത്തിന്​ അടുത്തെത്തി. 9,83,559 പേരാണ്​ രോഗബാധിതർ. മരണസംഖ്യ 47,869. റഷ്യയിൽ രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,61,091 പേർക്ക്​ ഇവിടെ രോഗം സ്​ഥിരീകരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ റഷ്യയിൽ മരണനിരക്ക്​ കുറവാണ്​. 7660 പേരാണ്​ ഇവിടെ മരിച്ചത്​.

രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ്​ ഇന്ത്യ. 3,81,091 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​. മരണം 12,604. യു​.കെ, സ്​പെയിൻ, പെറു, ഇറ്റലി, ചിലി എന്നീ രാജ്യങ്ങളിൽ​ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു​. ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ പ്രതീക്ഷ പങ്കുവെച്ചത്. അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു

0
വള്ളികുന്നം : വള്ളികുന്നം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നടന്ന ലോക ഹോമിയോപ്പതി...

ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാറില്‍

0
ഡൽഹി : ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍. വിവിധ യുപിഐ...

പോലീസ് കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
വയനാട്: കൽപ്പറ്റ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പതിനേഴുകാരൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം...

ഹരിപ്പാട് സ്റ്റേഷനിൽ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ റെയിൽവേ തയ്യാറാകുന്നില്ല

0
ഹരിപ്പാട് : നിർത്തുന്ന തീവണ്ടികളുടെ എണ്ണം പരിഗണിക്കുമ്പോൾ വരുമാനത്തിൽ മുന്നിലാണെങ്കിലും...