ലോകത്ത് കോവിഡ് ബാധിതര്‍ 86 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു ; മരണം 4.5ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക് ​: ലോകത്ത്​ കോവിഡ്​ മരണം  456,284 ആയി​.  85,78,010 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​​. 45,30,260 പേർ രോഗമുക്തി നേടി. യു.എസിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. 22,63,651 പേർക്കാണ്​ ഇതുവരെ ഇവിടെ കോവിഡ്​ ബാധിച്ചത്​. 1,20,688 പേർ ​അമേരിക്കയിൽ മരിച്ചു.

അമേരിക്കക്ക്​ പുറമെ ബ്രസീലിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഇവിടത്തെ രോഗബാധിതരുടെ എണ്ണം പത്തുലക്ഷത്തിന്​ അടുത്തെത്തി. 9,83,559 പേരാണ്​ രോഗബാധിതർ. മരണസംഖ്യ 47,869. റഷ്യയിൽ രോഗബാധിതരുടെ എണ്ണം അഞ്ചരലക്ഷം കടന്നു. 5,61,091 പേർക്ക്​ ഇവിടെ രോഗം സ്​ഥിരീകരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്​ റഷ്യയിൽ മരണനിരക്ക്​ കുറവാണ്​. 7660 പേരാണ്​ ഇവിടെ മരിച്ചത്​.

രോഗബാധിതരുടെ എണ്ണത്തിൽ നാലാമതാണ്​ ഇന്ത്യ. 3,81,091 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ചത്​. മരണം 12,604. യു​.കെ, സ്​പെയിൻ, പെറു, ഇറ്റലി, ചിലി എന്നീ രാജ്യങ്ങളിൽ​ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു​. ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരായ വാക്സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നത്. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈ പ്രതീക്ഷ പങ്കുവെച്ചത്. അതേ സമയം മലേറിയയ്ക്കെതിരെ പ്രയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് മരണം തടയും എന്നതിന് കൃത്യമായ ഒരു തെളിവും ഗവേഷണങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...