രാജ്യത്ത് അഞ്ഞൂറിലേറെ പാസഞ്ചര്‍, മെമു, ഡെമു ട്രെയിനുകള്‍ എക്സ് പ്രസ്സ് ട്രെയിനുകളാക്കി മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് അഞ്ഞൂറിലേറെ പാസഞ്ചര്‍, മെമു, ഡെമു ട്രെയിനുകള്‍ എക്സ് പ്രസ്സ്   ട്രെയിനുകളാക്കി മാറ്റുന്നു. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളെയാണ് എക്സ് പ്രസ്സ് ട്രെയിനുകളാക്കി മാറ്റുന്നത്.

കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ ഇതെന്ന് വ്യക്തമല്ല. ഒരുപക്ഷെ  പാസഞ്ചറുകള്‍ എന്നന്നേക്കുമായി നിര്‍ത്താനുള്ള നീക്കമായും ഇത് മാറും. എക്സ് പ്രസ്സ് ട്രെയിനുകളിലൂടെ റെയില്‍വേയുടെ വരുമാനവും വര്‍ധിക്കും. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍  റെയില്‍വേ സോണുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാസഞ്ചറുകള്‍ എക്സ് പ്രസ്സുകളാക്കി മാറ്റുമ്പോള്‍ നിരക്കുകൂടും. ഒട്ടേറെ സ്റ്റേഷനുകള്‍ ഇല്ലാതാവും. റെയില്‍വേക്ക് പാസഞ്ചറുകള്‍ ലാഭകരമല്ല. ചെറിയ സ്റ്റേഷനുകള്‍ക്ക് പ്രവര്‍ത്തനച്ചെലവും കൂടുതലാണ്. ലോക്കല്‍ ട്രെയിനുകളിലൊന്നും ഇപ്പോള്‍ റിസര്‍വേഷന്‍ കോച്ചുകളില്ല. എക്സ് പ്രസ്സുകളില്‍ റിസര്‍വേഷന്‍ കോച്ചുകളുണ്ടാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...