ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ ഡിസി : ലോ​ക​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി പിന്നിട്ടു​. നി​ല​വി​ല്‍ 1,00,74,597 പേ​ര്‍​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​ട​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 5,00,625 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 54,52,337 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. 25,96,403 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.1,28,152 പേ​ര്‍ രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞു. 10,79,892പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ലോ​ക​ത്തെ ഒ​രു കോ​ടി കോ​വി​ഡ്​ രോ​ഗ​ബാ​ധി​ത​രി​ല്‍ പ​കു​തി​യി​ലേ​റെ പേ​ര്‍ ഇ​ന്ത്യ​യ​ട​ക്കം നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലാണ്​. നാ​ലി​ലൊ​രു​ഭാ​ഗം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്കെയ്ക്ക്​ പു​റ​മെ ബ്ര​സീ​ല്‍, റ​ഷ്യ എ​ന്നി​വ​ര്‍​കൂ​ടി ചേ​രു​ന്ന​തോ​ടെ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​കും. 25.77 ല​ക്ഷ​മാ​ണ്​ അ​മേ​രി​ക്ക​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍. ബ്ര​സീ​ലി​ല്‍ 13 ല​ക്ഷ​ത്തി​ന​ടു​ത്ത്. റ​ഷ്യ​യി​ല്‍ 6.3 ല​ക്ഷം. ഇ​ന്ത്യ​യി​ലെ 5.29 ല​ക്ഷം​കൂ​ടി ചേ​രുമ്പോള്‍ എ​ണ്ണം അ​ര​ക്കോ​ടി പി​ന്നി​ടും.

അ​തേ​സ​മ​യം, 54 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ രോ​ഗ​മു​ക്​​ത​രാ​യി. 40 ല​ക്ഷ​ത്തി​ലേ​റെ പേ​രാ​ണ്​ രോ​ഗി​ക​ളാ​യി തു​ട​രു​ന്ന​ത്. ഇ​വ​രി​ല്‍ അ​ര ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ ഗു​രു​ത​ര രോ​ഗ​ബാ​ധ​യു​ള്ള​വ​രാ​ണ്. യൂ​റോ​പ്പി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കാ​ല്‍ കോ​ടി​യോ​ട്​ അ​ടു​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി : സിപിഎം വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബറിൽ

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി...

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...