വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,446,276 ആയി. 580,248 മരണം .78,38,424 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 215,710 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 3,544,904. 65 421 പുതിയ കേസുകളും 139,137 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 1,931,204 ആയി. 74,262 മരണം. 43,245 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം 937 487. മരണം 24 315 ല്‍ എത്തി. 24 മണിക്കൂറിനിടെ 29842 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് പ്രതിദിനം ശരാശരി 500 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂലായ് 6നാണ് കൊവിഡ് മരണം 20,000 കടന്നത്. ജൂലായ് 8ന് 21000, ജൂലായ് 10ന് 22000, 12ന് 23,000വും കടന്നു. ജൂലായ് 1 മുതല്‍ 13 വരെ 6,319 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത് . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം. അവിടെ ആകെ മരണം പതിനൊന്നായിരത്തോടടുത്തു. ഡല്‍ഹിയില്‍ മൂവായിരവും തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും പിന്നിട്ടു.