ലോകത്ത് കൊവിഡ് കത്തിപ്പടരുന്നു ; രോഗം ബാധിച്ചവരുടെ എണ്ണം 13,446,276 ആയി ; 580,248 മരണം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,446,276 ആയി. 580,248 മരണം .78,38,424 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 215,710 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 3,544,904. 65 421 പുതിയ കേസുകളും 139,137 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 1,931,204 ആയി. 74,262 മരണം. 43,245 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം 937 487. മരണം 24 315 ല്‍ എത്തി. 24 മണിക്കൂറിനിടെ 29842 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് പ്രതിദിനം ശരാശരി 500 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂലായ് 6നാണ് കൊവിഡ് മരണം 20,000 കടന്നത്. ജൂലായ് 8ന് 21000, ജൂലായ് 10ന് 22000, 12ന് 23,000വും കടന്നു. ജൂലായ് 1 മുതല്‍ 13 വരെ 6,319 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത് . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം. അവിടെ ആകെ മരണം പതിനൊന്നായിരത്തോടടുത്തു. ഡല്‍ഹിയില്‍ മൂവായിരവും തമിഴ്‌നാട്ടിലും ഗുജറാത്തിലും രണ്ടായിരവും പിന്നിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...