ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,998,940 ആയി ഉയര്‍ന്നു ; 687,786 പേരാണ് ഇതുവരെ മരണമടഞ്ഞത്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 17,998,940 ആയി ഉയര്‍ന്നു. 687,786 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 11,317,642 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 57000ത്തില്‍ കൂടുതലാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,764,063 ആയി. 157,896 പേരാണ് യു.എസില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. 2,362,480 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,000ത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,708,876 ആയി. 93,616 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 1,884,051 ആയി.

ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,38,871 ആയി. ഒരു ദിവസം രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. 55,079 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗം ബാധിച്ചത്. 779 പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ കൊവിഡ് മരണനിരക്ക് ദിനംപ്രതി കുറഞ്ഞ് വരികയാണെന്നും മരണനിരക്ക് ഇപ്പോള്‍ 2.18 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...