വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 19,541,219 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 724,050 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 12,544,480 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 5,095,524 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് 164,094 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു.
ആഫ്രിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ദക്ഷിണാഫ്രിക്കയില്‍ മാത്രം 5,38,184 രോഗികളുണ്ട്. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് അഞ്ചാമതാണ് ദക്ഷിണാഫ്രിക്ക.എന്നാല്‍, ആഫ്രിക്കയില്‍ ഇതുവരെ കൊവിഡ് പാരമ്യത്തില്‍ എത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ദരിദ്ര രാഷ്ട്രങ്ങള്‍ ഏറെയുള്ള ആഫ്രിക്കയില്‍ കൊവിഡ് രൂക്ഷമാകുന്നത് വന്‍ പ്രതിസന്ധിയായി മാറുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. മരണം 42500ലേക്കെത്തി. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് രാജ്യത്തെ പ്രതിദിന കേസുകള്‍ 60,000 നടുത്തും മരണം 900 നടുത്തും എത്തി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 10, 483 കേസുകളും 300 മരണവും റിപ്പോര്‍ട്ട് ചെയ്തു.