വാഷിംഗ്ടണ്‍ : ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക്. ഇതുവരെ ലോകവ്യാപകമായി 48,91,015 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,20,134 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.
19,07,413 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. യുഎസിൽ 24 മണിക്കൂറിനിടെ 22,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 998 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ 15,50,217 രോഗികളാണുള്ളത്. ആകെ മരണം 91,976. റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,926 പേരാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ 2,90,678 കോവിഡ് രോഗികളാണുള്ളത്. 2,722 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്പെയിന്- 2,78,188, ബ്രിട്ടന്- 2,46,406, ബ്രസീല്‍- 2,55,368, ഇറ്റലി- 2,25,886, ഫ്രാന്‍സ്- 1,79,927, ജര്‍മനി- 1,77,289, തുര്‍ക്കി- 1,50,593, ഇറാന്- 1,22,492, ഇന്ത്യ- 1,00,328 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ രോഗികളുടെ കണക്കുകള്‍.