മന്ത്രി എ. സി മൊയ്‌തീന് ക്വാറന്‍റൈൻ വേണ്ടെന്ന തീരുമാനം : ടി. എൻ പ്രതാപൻ എംപിയും അനിൽ അക്കര എംഎല്‍എയും ഇന്ന് നിരാഹാര സമരം നടത്തും

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മന്ത്രി എ. സി മൊയ്തീന് ക്വാറന്‍റൈന്‍ വേണ്ടെന്ന തൃശൂർ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നിരാഹാര സമരം നടത്തും. ടി. എന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎൽഎയും ഇന്ന് രാവിലെ പത്ത് മുതല്‍ 24 മണിക്കൂര്‍  നിരാഹാരസമരം നടത്തും. ഇരുവരും ക്വാറന്‍റൈനിൽ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരം നടത്തുക. ഗുരുവായൂരില്‍ മന്ത്രി സന്ദര്‍ശനം നടത്തിയ കേന്ദ്രത്തിൽ ഉണ്ടായിരുന്ന പ്രവാസികൾക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. അവരെ മന്ത്രി കണ്ടതായി തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്‍റൈൻ വേണ്ടെന്ന് തീരുമാനിച്ചത്. വാളയാറില്‍ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുമായി യുഡിഎഫ് ജനപ്രതിനിധികളെ കണ്ടുവെന്ന വാദം സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്‍റേത് പക്ഷപാതപരമായ നടപടിയാണെന്ന് ആരോപിച്ചാണ് നിരാഹാരം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...