കൊവിഡ് ബാധിച്ച് സൗദിയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മക്ക : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിലെ മക്കയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു. ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ഹുസൈനി എന്ന മെയില്‍ നഴ്‌സ് മരണപ്പെട്ടതായി മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിലെ പബ്ലിക് ഹെല്‍ത്ത് മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ പറഞ്ഞു.

മക്കയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകന്റെ വിയോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്‍‍ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.  43 കാരനായ ഖാലിദ് അല്‍ഹുസൈനി 15 വര്‍ഷം മുമ്പാണ് നഴ്‌സായി പ്രവര്‍ത്തനം ആരംഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കരുതലോടെ പെരുമാറിയ ഹുസൈന്‍ മറ്റ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. അടുത്തിടെ ഇദ്ദേഹത്തിന് പ്രമേഹം സ്ഥിരീകരിച്ചിരുന്നു. പിന്നീടാണ് കൊവിഡ് പിടിപെട്ടത്. രോഗം ഭേദമായ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു ഹുസൈന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...