ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,305 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധ രാജ്യങ്ങളിലായി ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,53,45,424 ആയി ഉയര്‍ന്നു. ഇതുവരെ 13,32,100 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 3,84,90,104 പേരുടെ രോഗം ഭേദമായി. 1,55,23,220 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 99,739 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, യുകെ, അര്‍ജന്റീന, ഇറ്റലി, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൊവിഡ് രോഗവ്യാപനം കൂടുതലായുള്ളത്.

അമേരിക്കയില്‍ ഒറ്റദിവസം 1,62,149 പേര്‍ക്ക് രോഗം പിടിപെട്ടു. ഇന്ത്യയില്‍ 28,555 പേര്‍ക്കും ബ്രസീലില്‍ 13,647 പേര്‍ക്കും റഷ്യയില്‍ 22,778 പേര്‍ക്കും ഇറ്റലിയില്‍ 27,354 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും അമേരിക്കയിലാണ്- 739. ആകെ 1,15,38,057 കൊവിഡ് രോഗികളാണ് അമേരിക്കയിലുള്ളത്. ഇവിടെ 2,52,651 ജീവനുകളാണ് പൊലിഞ്ഞത്. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,15,38,057 (2,52,651), ഇന്ത്യ- 88,74,172 (1,30,559), ബ്രസീല്‍- 58,76,740 (1,66,067), ഫ്രാന്‍സ്- 19,91,233 (45,054), റഷ്യ- 19,48,603 (33,489), സ്‌പെയിന്‍- 15,21,899 (41,253), യുകെ- 13,90,681 (52,147), അര്‍ജന്റീന- 13,18,384 (35,727), ഇറ്റലി- 12,05,881 (45,733), കൊളംബിയ- 12,05,217 (34,223). മെക്‌സിക്കോ, പെറു, ജര്‍മനി, ഇറാന്‍, ദക്ഷിണാഫ്രിക്ക, പോളണ്ട്, ഉക്രെയ്ന്‍, ബെല്‍ജിയം, ചിലി, ചിലി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനുമിടയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...