വാഷിംഗടണ്‍ : ആഗോള വ്യാപകമായി കോവിഡ് ബാധിച്ചവരുടെ എണ്ണം 84 ലക്ഷത്തിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 83,93,040 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. മരിച്ചവരുടെ എണ്ണം നാലര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് പൊലിഞ്ഞവരുടെ എണ്ണം 4,50,452 ആണ്.
അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. 119930 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷത്തി 90 ആയിരം കടന്നു. ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 31000ത്തിന് മുകളില്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 46665 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോള്‍ നാലാമതാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരത്തിന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടനെ മറികടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ 130103 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേര്‍ മരിച്ചു.