ലോകത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 84 ല​ക്ഷ​ത്തി​ലേ​ക്ക് ; ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,50,452

For full experience, Download our mobile application:
Get it on Google Play

വാഷിംഗടണ്‍  : ആഗോള വ്യാപകമായി കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 84 ല​ക്ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു​വെ​ന്ന് റിപ്പോര്‍​ട്ട്. ഇ​തു​വ​രെ 83,93,040 പേ​ര്‍​ക്കാ​ണ്  കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ല​ര ല​ക്ഷം ക​ട​ന്നു. ജോണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്‌ ഇ​തു​വ​രെ വൈ​റ​സ് ബാധയേത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​രു​ടെ എ​ണ്ണം 4,50,452 ആ​ണ്.

അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. 119930 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷത്തി 90 ആയിരം കടന്നു. ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 31000ത്തിന് മുകളില്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 46665 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോള്‍ നാലാമതാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരത്തിന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടനെ  മറികടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ 130103 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേര്‍ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...