മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക്‌ എത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും ആരോഗ്യവകുപ്പ് ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

മറയൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയായ മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക്‌ എത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും ആരോഗ്യവകുപ്പ്- ഇന്ന്  ആരംഭിക്കും. ചിന്നാര്‍ ചെക്‌പോസ്റ്റിലാണ് പരിശോധന നടത്തുന്നത്.

അയല്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ കേരളത്തിലേക്ക് എത്തുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പും പോലീസും നിരീക്ഷണം ശക്തമാക്കുന്നത്‌. മറയൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും മറയൂര്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തില്‍ പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അഞ്ചുനാട് മേഖലയില്‍ നടക്കുന്നത്.

എല്ലാ വാര്‍ഡുകളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ പൂര്‍ത്തിയാക്കി. വിവാഹങ്ങള്‍ ലളിതമാക്കാന്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ സഹകരണമാണ്‌ ലഭിക്കുന്നതെന്ന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ച വിവാഹം വീടുകളില്‍ ലളിതമാക്കി നടത്തുന്നു. ഇറ്റലി, സിങ്കപ്പൂര്‍, ദുബായ്, സൗദി അറേബ്യ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന്‌ മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ എത്തിയ ഒമ്പത് പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ സമയവും പരിശോധിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് കണ്ടെത്തിയെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരെ ബന്ധപ്പെട്ടുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...