കൊവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരായ സമരം നിര്‍ത്തില്ല : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ സര്‍ക്കാരിനെതിരായ സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടി തീരുമാനം അറിയിക്കും. സമരം ജനാധിപത്യമാണ്. അത് നിര്‍ത്താനാവില്ല. ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചു മോദി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നത്. മോദി സര്‍ക്കാരിനെതിരെ സമരമാവാം, പിണറായി സര്‍ക്കാരിനെതിരെ സമരം പാടില്ലെന്നാണോ പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുകയുണ്ടായി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് പ്രത്യക്ഷസമരങ്ങള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ആള്‍ക്കൂട്ടമില്ലാതെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...

ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

0
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് രഹസ്യമായല്ലെന്ന് മുഖ്യമന്ത്രി വി...

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...