പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗമായ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. രാവിലെ തെരുവ് നായകളുടെ കുര കേട്ട് നോക്കുമ്പോഴാണ് ആളുകള്‍ സംഭവം കാണുന്നത്. അപ്പോഴേയ്ക്കും നായയെ ചുറ്റി വരിഞ്ഞ പെരുമ്പാമ്പ് ഇതിനെ വിഴുങ്ങാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന തെരുവ് നായകള്‍ പാമ്പിന് നേരെ കുരച്ചുകൊണ്ട് ചാടുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെങ്കിലും പാമ്പിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞല്ല. നായയെ പൂര്‍ണ്ണമായി വിഴുങ്ങിയ പെരുമ്പാമ്പ് സമീപത്തെ പൊന്തക്കാട്ടിലേക്ക് കയറി പോവുകയും ചെയ്തു.

പത്തനംതിട്ട നഗരത്തില്‍ കാടുകയറി കിടക്കുന്ന പറമ്പുകള്‍ വിഷപാമ്പുകളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറുകയാണ്. ജനറല്‍ ആശുപത്രിക്ക് സമീപത്തും ജില്ലാ സ്റ്റേഡിയം ഭാഗത്തും അടക്കം വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ പൊതു ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പത്തനംതിട്ട നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളിലെ കാടുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദം കൂടിയാണ് ഇവിടം. മാത്രമല്ല മഴകൂടി ശക്തമായതോടെ പാമ്പും എലിയും അടക്കമുള്ള ജീവികളുടെ പ്രധാന താവളമാണ് ഈ കാടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...